‘ഒരു വടക്കന്‍ സെല്‍ഫി’യുടെ ട്രെയിലര്‍ എത്തി

നിവിന്‍ പോളി നായകനാകുന്ന ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ ട്രെയിലര്‍ എത്തി. നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയുള്ള രസകരമായ നിമിഷങ്ങളുമായി മോക് ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അജുവര്‍ഗീസ്, നീരജ് മാധവ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ശ്രാവണ്‍, വിജയരാഘവന്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, ശ്രീലക്ഷ്മി, ടി പാര്‍വതി, രേവതി ശിവകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമയാണ് ചിത്രത്തിലെ നായിക. ഷാന്‍ റഹ്മാനാണ് സംഗീതം.

വിനോദ് ഷൊര്‍ണൂര്‍ നിര്‍മിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് എല്‍. ജെ ഫിലിംസാണ്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും.

Top