ഒരു രൂപയ്ക്ക് ടിക്കറ്റുമായി സ്‌പൈസ് ജെറ്റ്‌

ന്യൂഡൽഹി∙ ഒരു രൂപ നിരക്കിൽ ഒരു ലക്ഷം വിമാനടിക്കറ്റുകൾ സ്പൈസ് ജെറ്റ് വിൽപനയ്ക്കു വച്ചു. മൂന്നു ദിവസത്തേക്കാണ് ഓഫർ. ഇന്നു രാവിലെ 10 മുതൽ 17ന് അർധരാത്രിവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 15 മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര നടത്തുന്നവർക്കാണ് ഓഫർ.

ഒരു വശത്തേക്കുള്ള ടിക്കറ്റുകൾ മാത്രമേ ഈ നിരക്കിൽ ബുക്ക് ചെയ്യാൻ സാധിക്കൂ. തിരിച്ചുള്ള ടിക്കറ്റിനു നിലവിലെ ചാർജ് തന്നെ നൽകണം. ഇരു വശത്തേക്കും യാത്ര ചെയ്യുന്നവർക്കു മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ. എന്നാൽ ഒരു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നവർ ഇതിനു പുറമെ ടാക്സ്, സർവീസ് ചാർജ് എന്നിവ കൂടെ നൽകണം.

സ്പൈസ് ജെറ്റ് പുതുതായി പുറത്തിറിക്കിയ മൊബൈൽ ആപ്പിലൂടെയെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Top