ഒരു ഫോണ്‍ കോളില്‍ 200 പേരെ ഇനി ഒന്നിച്ച് വിളിക്കാം

ഒരു കോളില്‍ ഇനി 200 പേരെ ഒന്നിച്ച് വിളിക്കാം. അതേ വേണമെങ്കില്‍ ആന്‍ഡ്രോയ്ഡിലെ ഒരു ആപ്ലികേഷനാണ് ഇത് സാധ്യമാക്കുന്നത് തീര്‍ത്തും സൗജന്യമായി. പോപ്പ്‌കോണ്‍ ബസ്സ് എന്നാണ് ഈ ആപ്ലികേഷന്റെ പേര്. 200 രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രശസ്ത സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ലൈന്‍ ആണ് ഈ ആപ്ലികേഷന് പിന്നില്‍.

ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകളില്‍ 25 പേരെയെ ഒന്നിച്ച് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു പല കാലങ്ങളായി ഉണ്ടായിരുന്ന സൗകര്യം. അതാണ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്.

എന്നാല്‍ ഈ ആപ്ലികേഷന്റെ സാങ്കേതികമായ പ്രവര്‍ത്തന വശം വെളിപ്പെടുത്തുവാന്‍ ലൈന്‍ തയ്യാറായിട്ടില്ല. വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും ചിലപ്പോള്‍ ഉപകാരപ്രദമാകുന്നതായിരിക്കും പുതിയ ആപ്പ് എന്നാണ് ലൈന്‍ പറയുന്നത്.

Top