ഒമ്പതാം നൂറ്റാണ്ടിന്റെ കഥയില്‍ രാജരാജ ചോളനായി അജിത്ത് എത്തുന്നു

തമിഴ് സിനിമാ ലോകം ചരിത്ര കഥകളുടെ പിന്നാലെയാണിപ്പോള്‍. ഇളയ ദളപതി വിജയുടെ ഫാന്റസി ത്രില്ലര്‍ പുലിക്കുശേഷം അജിത്ത് ചരിത്ര നായകനായി സ്‌ക്രീനിലെത്തുന്നു രാജ രാജ ചോളന്റെ വേഷത്തില്‍. ഒന്‍പതാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍.

തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം ചോള രാജാവായ രാജ രാജ ചോളന്റെ കഥയാണ് ഈ സിനിമ പറയുന്നത്. കാതലന്‍, ബാഷ, നായകന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ബാലമുരുകനുമുണ്ട് വിഷ്ണുവര്‍ദ്ധനനോപ്പം തിരക്കഥയില്‍ സഹായിയായി.

എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Top