ഒന്നര ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷുമായി യുവാവ് പിടിയിൽ

hashish

കോഴിക്കോട്: ഹാഷിഷ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. പറമ്പത്ത് തലക്കുളത്തൂര്‍ വെളുത്തേടത്ത് വിഷ്ണു കെവി (25) യെയാണ് പിടികൂടിയത്. വില്‍പനയ്ക്കായ് കൊണ്ടുവന്ന 680 ഗ്രാം ഹാഷിഷുമായി നടക്കാവ് പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്നാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് വിപണിയില്‍ ഒന്നര ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷുമായി ഇയാളെ അറസ്റ്റ് ചെയ്തത്.

വിനോദയാത്രയ്ക്കായി എന്ന പേരില്‍ ഗോവയില്‍ പോയി വരുന്ന സമയത്താണ് ഹാഷിഷ് കേരളത്തിലേക്ക് വില്പനയ്ക്കായി എത്തിക്കുന്നതെന്ന് ഇയാള്‍
ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കളിസ്ഥലങ്ങള്‍, തിയേറ്ററുകള്‍, ഒഴിഞ്ഞ പറമ്പുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളാണ് ഇവരുടെ പ്രധാന വിതരണ കേന്ദ്രങ്ങള്‍.

Top