ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പോയ അഞ്ചുപേര്‍ തിരിച്ചെത്തി

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കരുതപ്പെട്ട 11 ഗ്രാമവാസികളില്‍ അഞ്ചുപേര്‍ മടങ്ങിയെത്തി. ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ മതിലിയില്‍ നിന്നാണ് ഇവരെ മൂന്നുദിവസം മുമ്പു കാണാതായത്. തീവ്രവാദ സംഘടനയുടെ അനുഭാവികളായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം മാവോയിസ്റ്റ് സംഘത്തോടൊപ്പം പോയതാണെന്നു ഡിജിപി രാജീവ് മാറിക് വ്യക്തമാക്കി.

Top