ഐ സി ഐ സി ഐ ലൊംബാര്‍ഡ് ഇന്‍ഷൂറന്‍സിലെ ഓഹരി പങ്കാളിത്തം കൂട്ടുന്നു

മുംബൈ: ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ഐ.സി.ഐ.സി.ഐ. ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിലെ ഓഹരി പങ്കാളിത്തം കൂട്ടുന്നു.

ഒമ്പത് ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് സ്വന്തമാക്കുന്നത്. 1,550 കോടി രൂപയുടെ ഇടപാടാണിത്. മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാകും.

ഇതോടെ ഫെയര്‍ഫാക്‌സിന്റെ, ഐ.സി.ഐ.സി.ഐ.യിലെ ആകെ ഓഹരി പങ്കാളിത്തം 35 ശതമാനമായി ഉയരും. ബാക്കി ഓഹരികള്‍ ഐ.സി.ഐ.സി.ഐ.യുടെ പക്കല്‍ത്തന്നെയാണ്.

ഇടപാട് കഴിയുന്നതോടെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മൂല്യം 17,225 കോടി രൂപയായി ഉയരും. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഈ വര്‍ഷമാദ്യം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമയി ഉയര്‍ത്തിയിരുന്നു. അതേസമയം ഉടമസ്ഥാവകാശവും നിയന്ത്രണവും ആഭ്യന്തര െപ്രാമോട്ടറുടെ പക്കല്‍ത്തന്നെയായിരിക്കും.

Top