ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എടിഎം നിരക്കുകള്‍ ഉയര്‍ത്തും

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐ.സി.ഐ.സി.ഐ ബാങ്ക് ജനുവരി ഒന്ന് മുതല്‍ സേവിങ്‌സ് ബാങ്ക് അകൗണ്ട് ഉടമകളുടെ എ.ടി.എം നിരക്കുകള്‍ ഉയര്‍ത്തും.

സ്വന്തം എ.ടി.എം വഴിയുള്ള ഇടപാടുകള്‍ മാസത്തില്‍ അഞ്ചും ആറ് മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എം വഴിയുള്ള ഇടപാടുകള്‍ മാസത്തില്‍ മൂന്നുമായി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതും നിക്ഷേപിക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും അടക്കമാണ് ഈ നിയന്ത്രണം.

ഈ പരിധി കഴിഞ്ഞാല്‍ പണം ഇടപാടുമായി ബന്ധപ്പെട്ട ഓരോ ഉപയോഗത്തിനും 20 രൂപ വീതവും അല്ലാത്ത ഇടപാടുകള്‍ക്ക് 8.50 രൂപ വീതവും നല്‍കണം. സേവന നികുതി ഇതിന് പുറമെയും ഈടാക്കും.

Top