ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു

മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു. ബി.സി.സി.ഐ. രാജി സ്വീകരിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നവംബര്‍ 5ന് ഔദ്ദോഗികമായി സുന്ദര്‍ രാമന്‍ ഓഫീസും അധികാരങ്ങളും തിരികെ നല്‍കും.

എന്‍.ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ എന്നിവ!രുള്‍പ്പെട്ട ഐ.പി.എല്‍ വാതുവയ്പപ്പ് കേസിന്റെ പേരില്‍ രൂക്ഷവിമര്‍ശനത്തിനിരയായിട്ടുണ്ട് സുന്ദര്‍ രാമന്‍. കേസ് തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷവും രാമന്‍ അധികാരത്തില്‍ തുടര്‍ന്നു. സുപ്രീം കോടതി നിയമിച്ച ലോധാ കമ്മറ്റിയും സുന്ദര്‍ രാമന്റെ ഈ കേസിലെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു.

ബിസിസിഐ മുന്‍ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ വിശ്വസ്തനായ സുന്ദര്‍ രാമന്‍ 2008ലാണ് ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയിലെത്തിയത്. സുന്ദര്‍ രാമന്റെ ചില നടപടികള്‍ ജസ്റ്റിസ് ലോധ കമ്മറ്റി വിമര്‍ശിച്ചിരുന്നു.

Top