ഐ ജനുവരി ഒമ്പതിന്

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ഐ ജനുവരി ഒമ്പതിന് തിയെറ്ററുകളില്‍ എത്തുമെന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ റിലീസിങ് ഡേറ്റുകള്‍ നിരവധി തവണ മാറ്റിവച്ചിരുന്നു. ദീപാവലിക്ക് ഐ റിലീസ് ചെയ്യുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പക്ഷെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാത്തതു കാരണം റിലീസിങ് നീണ്ടു പോയി. തമിഴിലെ ഏറ്റവും നിര്‍മാണ ചെലവ് കൂടിയ സിനിമയാണ് ഐ. നിരവധി ഗ്രാഫിക്‌സ് വര്‍ക്കുകളാണ് ചിത്രത്തിനു വേണ്ടി ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. വിവിധ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ആമി ജാക്‌സനാണ് ചിത്രത്തിലെ നായിക. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആസ്‌കാര്‍ രവിചന്ദ്രനാണ്. എ.ആര്‍. റഹ്മാനാണ് സംഗീതം.

Top