ഐ.എസ് തീവ്രവാദ സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബംഗളുരു സ്വദേശി

ബംഗളൂരു: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബംഗളൂരു സ്വദേശിയായ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവെന്ന് അന്താരാഷ്ട്ര മാധ്യമത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടനിലെ ചാനല്‍ 4 ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഐഎസിന്റെ ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്‌മെന്റിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ബംഗളുരുവില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവും ഉണ്ടെന്നും മെഹ്ദി എന്ന് ആദ്യ പേരുള്ള ഇയാളുമായി തങ്ങളുടെ റിപ്പോര്‍ട്ടര്‍ സംസാരിച്ചുവെന്നും ചാനല്‍ അവകാശപ്പെടുന്നു.

‘ഷാമി വിറ്റ്‌നെസ്’ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഭീകരസംഘടനയ്ക്കുവേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. 17,700 പേര്‍ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നുണ്ട്.

്അതേസമയം ഇസ്ലാമിക് പോരാട്ടത്തില്‍ ചേരാന്‍ ഇയാള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കുടുംബത്തിന് തന്നെ ആവശ്യമുണ്ടെന്നും എല്ലാം ഉപേക്ഷിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പോകുമായിരുന്നു എന്ന് അയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top