ഐ.എസ്.ഐ മുന്‍ തലവന്‍ ഹമീദ് ഗുള്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പാക്കിസ്താന്‍ രാഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ മുന്‍ തലവന്‍ ഹമീദ് ഗുള്‍ (80) അന്തരിച്ചു. മസ്തിഷ്ഘാതത്തെ തുടര്‍ന്ന് മുരെയലായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കംബൈന്‍ഡ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുള്‍ 1987 മുതല്‍ 1989 വരെ ഐ.എസ്.ഐയുടെ തലവനായിരുന്നു. കശ്മീരിലും അഫ്ഗാനിസ്ഥാനിലും തീവ്രവാദം വളര്‍ത്തുന്നതിനും തീവ്രവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിലും ഗുള്‍ പ്രവര്‍ത്തിച്ചിരുന്നു. ഐ.എസ്.ഐ മേധാവിയായിരിക്കെ താലിബാന്റെ പിതാവ് എന്ന കുപ്രസിദ്ധിയും ഗുള്ളിന് ലഭിച്ചു. ഗുള്ളിന് അല്‍ ഖെയ്ദയുമായി ബന്ധമുണ്ടെന്ന് യു.എസും ആരോപിച്ചിരുന്നു.

ഈ മാസം ആദ്യം ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയിയും മുംബൈയിലും ഹിരോഷിമ-നാഗസാക്കി ദുരന്തം ആവര്‍ത്തിക്കുമെന്ന് ഗുള്ളിന്റെ പേരിലുള്ള ടിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രസ്തുത അക്കൗണ്ട് ഗുള്ളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണോ എന്നത് സ്ഥിരീകരിച്ചിരുന്നില്ല.

Top