ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു

ദുബായ്: ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു. എന്‍ ശ്രീനിവാസനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. മെല്‍ബണില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ചെയര്‍മാന്‍ എന്‍.ശ്രീനിവാസനാണ് ലോകകപ്പ് കൈമാറിയത്. എന്നാല്‍ തനിക്കാണ് ലോകകപ്പ് കൈമാറാനുള്ള ഭരണഘടനാപരമായ അവകാശമെന്ന് കമാല്‍ പറയുന്നു.

ഇതിനെ കമാല്‍ എതിര്‍ത്തിരുന്നു. ഐസിസി ഭരണഘടനപ്രകാരം ലോകകപ്പ് ട്രോഫി സമ്മാനിക്കുന്നതിനുള്ള അവകാശം പ്രസിഡന്റിനാണ്. എന്നാല്‍ തന്റെ അവകാശം ഹനിച്ചുകൊണ്ടാണ് ശ്രീനിവാസന്‍ ലോകകപ്പ് ട്രോഫി കൈമാറിയതെന്ന് മുസ്തഫ കമാല്‍ പറയുന്നു. ഇതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് താനെന്നും മുസ്തഫ കമാലുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതേക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകരുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും മുസ്തഫ കമാല്‍ ചര്‍ച്ച നടത്തിയതായി അറിയുന്നു.

Top