ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യ ആറാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ 96 പോയിന്റുമായി ആറാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം ടെസ്റ്റിനു മുമ്പ് പാക്കിസ്ഥാന്‍ റാംങ്കിഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാനു 103 പോയിന്റുണ്ട്.

പാക്കിസ്ഥാനെതിരായ അവസാന ടെസ്റ്റിലെ വിജയത്തോടെ ന്യൂസിലാന്‍ഡ് ഒരു പോയിന്റ് സ്വന്തമാക്കി. ന്യൂസിലാന്‍ഡ് 94 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. പട്ടികയില്‍ ദക്ഷിണാഫ്രിക്ക 124 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ 117 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

Top