ഐറിഷ് തീരസേന 329 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി

ഡബ്ലിന്‍: ലിബിയയില്‍ നിന്നുള്ള 329 ഓളം കുടിയേറ്റക്കാരെ ഐറിഷ് തീരസംരക്ഷണസേന രക്ഷപ്പെടുത്തി. മൂന്നു കപ്പലുകളിലായി മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിപ്പോയവരെയാണു രക്ഷപെടുത്തിയത്.

ഇറ്റലിയിലേക്കു അനധികൃത കുടിയേറ്റത്തിന് എത്തിയവരാണ് ഇവര്‍. 317 പുരുഷന്‍മാരെയും 11 സ്ത്രീകളെയും ഒരു കുട്ടിയുമുള്‍പ്പെടെയുള്ളവരെയാണു രക്ഷപ്പെടുത്തിയതെന്ന് ഐറിഷ് തീരസംരക്ഷണസേന അറിയിച്ചു.

Top