ഐറയുടെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ പുതിയ ചിത്രം ‘ഐറ’യിലെ ‘മേഘദൂതം, എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സുന്ദര മൂര്‍ത്തിയുടെ ഗാനത്തിനു താമരയാണ്‌ വരികള്‍ രചിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നയന്‍താര ഇരട്ട വേഷത്തിലെത്തുന്നു. നയന്‍താര വ്യത്യസ്ത വേഷത്തിലെത്തിയ ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ ഗാനം അതിമനോഹരം എന്നാണ് സിനിമയുടെ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്. കവിത തുളുമ്പുന്ന വരികളാണ് താമരയുടേതെന്നും സംവിധായകന്‍ പറയുന്നു. നയന്‍ താരയുടെ പുതിയ ഗെറ്റപ്പ് പ്രേഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ നയന്‍താരയെ സമ്പന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. കാലൈയരശന്‍ യോഗി ബാബു, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ മലയാള താരം കുളപ്പുള്ളി ലീല ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Top