ഐബിഎമ്മിന്റെ ഇ മെയില്‍ ആപ്ലിക്കേഷന്‍ ‘വേര്‍സ്’ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ഐബിഎം പുതിയ ഇ മെയില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐബിഎം വേര്‍സ് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ സോഷ്യല്‍ മീഡിയയും അനലിറ്റിക്‌സും തമ്മില്‍ ബന്ധപ്പെടുത്തി ഉപഭോക്താക്കളുടെ അഭിപ്രായം ആരായുന്നതിനാണ് പ്രയോജനപ്പെടുത്തുക.

ഐബിഎം വേര്‍സ് ഇ മെയില്‍ സേവനം ഐബിഎമ്മില്‍ നിന്നുള്ള ആദ്യ ആപ്ലിക്കേഷനാണ്. 100 ദശലക്ഷം നിക്ഷേപമാണ് ആപ്ലിക്കേഷന്റെ രൂപകല്പനക്കായി ഐബിഎം ചെലവഴിച്ചത്. ഹാര്‍ഡ് വെയര്‍ സര്‍വീസുകള്‍, ക്ലൗഡ് കപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങള്‍ മാത്രമായിരുന്ന കമ്പനി ഇതുവരെ കൈകാര്യം ചെയ്തിരുന്നത്.

പ്രോജക്ട് വിവരങ്ങള്‍ വളരെ വേഗത്തില്‍ മറ്റു അംഗങ്ങളിലെത്തിക്കാന്‍ വേര്‍സ് ആപ്ലിക്കേഷന്‍ പ്രയോജനപ്പെടും. ഇപ്പോള്‍ ഇ മെയില്‍ സര്‍വീസിന്റെ ബീറ്റ വേര്‍ഷനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം പുത്തന്‍ സവിശേഷതകള്‍ അടങ്ങിയ സൗജന്യ വേര്‍ഷന്‍ ലഭ്യമായി തുടങ്ങും.

Top