ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, പകരം ലഭിച്ചത് സോപ്പ്; സ്‌നാപ്ഡീലിന് കടുത്ത ശിക്ഷ

മൊഹാലി: ഓണ്‍ലൈന്‍ വിപണിയായ സ്‌നാപ്ഡീലില്‍ നിന്നും ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പകരം സോപ്പ് ലഭിച്ച കേസില്‍ സ്‌നാപ്ഡീലിന് പിഴ ശിക്ഷ. ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് സോപ്പ് പകരം വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് പര്‍വീന്‍ കുമാര്‍ ശര്‍മ എന്ന ഉപഭോക്താവ് പരാതിയുമായി രംഗത്ത് എത്തിയത്. അവസാനം ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്ത അവകാശ സംരക്ഷണ ഫോറം ഉത്തരവായിരിക്കുന്നത്.

2017 മാര്‍ച്ച് നാലിനാണ് അദ്ദേഹം സ്‌നാപ്ഡീലില്‍ ഓര്‍ഡര്‍ നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷമാണ് പാര്‍സല്‍ കൈമാറിയത്. ഐഫോണ്‍ 7 പ്ലസിനു പകരം സോപ്പ് ആണ് കിട്ടിയതെന്ന് പറഞ്ഞ് ഉടന്‍ തന്നെ സ്‌നാപ്ഡീലിനെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നല്‍കിയതോടെ അദ്ദേഹത്തിന്റെ യൂസര്‍ അക്കൗണ്ട് വരെ സ്‌നാപ്ഡീല്‍ ഇല്ലാതാക്കിയെന്നും സിവില്‍ എഞ്ചിനീയറായ പര്‍വീന്‍ കുമാര്‍ ശര്‍മ പറയുന്നു.

Top