ഐഫോണ്‍ 5 സി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണ്‍ 5 സി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. വില കുറഞ്ഞ ആപ്പിള്‍ ഫോണ്‍ എന്ന വിശേഷണവുമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ 5 സി, ഐഫോണ്‍ 5 എസിന് ഒപ്പം വിപണിയില്‍ എത്തിയത്. എന്നാല്‍ കാര്യമായ വിപണി ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഫോണിന് സാധിച്ചില്ല.

വില കുറവ് എന്ന് പറഞ്ഞെങ്കിലും, പ്രതീക്ഷിച്ച കുറവൊന്നും വിലയില്‍ വരുത്താന്‍ സാധിക്കാത്തതും ഇന്ത്യ പോലുള്ള വിപണികളില്‍ ഇത് പരാജയമാകുവാന്‍ കാരണമായി.
അതിനിടയില്‍ ആപ്പിള്‍ ഐഫോണ്‍ 6 സി ഇറക്കുന്നതിന്റെ ഭാഗമാണ് ഈ പിന്‍മാറ്റം എന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

Top