ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പെപ്‌സി പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ പെപ്‌സി സ്‌പോണ്‍സര്‍ഷിപ് ഒഴിയുന്നതായി റിപ്പോര്‍ട്ട്. 2017 വരെ കാലാവധിയുള്ള കരാറാണ് പെപ്‌സി റദ്ദാക്കാന്‍ ഒരുങ്ങുന്നത്.

2012 നവംബറിലാണ് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ് പെപ്‌സി സ്വന്തമാക്കിയത്. 396 കോടി രൂപയ്ക്ക് അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഒത്തുകളിയാരോപണങ്ങള്‍ വിവാദമുയര്‍ത്തിയതോടെ 2014ല്‍ സ്‌പോണ്‍സര്‍ഷിപ് ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും പുറത്താക്കിയ സാഹചര്യത്തില്‍ ഇനിയും സ്‌പോണ്‍സര്‍ഷിപ് തുടരേണ്ടെന്ന് പെപ്‌സി തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.

സ്‌പോണ്‍സര്‍ഷിപ് തുടരാന്‍ താല്‍പര്യമില്ലെന്ന് പെപ്‌സി ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറെയും ഐപിഎല്‍ സിഒഒ സുന്ദര്‍ രാമനെയും അറിയിച്ചതായാണ് സൂചന.

Top