ഐപിഎല്‍: വിജയം ആവര്‍ത്തിക്കാന്‍ ചെന്നൈയും, തോല്‍ക്കാതിരിക്കാന്‍ മുംബൈയും

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. മുംബൈ വാംഖഡെസ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിനാണ് മത്സരം കളിച്ച മൂന്നുമത്സരങ്ങളും പരാജയപ്പെട്ട മുംബൈക്ക് ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയം അനിവാര്യമാണ്.

പരുക്കേറ്റതിനെത്തുടര്‍ന്ന് ആരോണ്‍ ഫിഞ്ച് കളിക്കാത്തതും മുംബൈക്ക് തിരിച്ചടിയാണ്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ കെറോണ്‍ പൊള്ളാര്‍ഡും ആന്‍ഡേഴ്‌സണും മുംബൈക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ചെന്നൈക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ലസിത് മലിംഗയും പ്രഗ്യാന്‍ ഓജയും ഹര്‍ഭജന്‍ സിംഗും അടങ്ങുന്ന ബോളിംഗ് നിരയുടെ പ്രകടനവും ഇന്ന് നിര്‍ണായകമാകും.

Top