ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും ജാക്ക് കാലിസ് വിരമിച്ചു

ജൊഹന്നാസ്ബര്‍ഗ്: ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് നേരത്തെ വിടപറഞ്ഞ കാലിസ് കൊല്‍ക്കത്ത ടീമിനൊപ്പം ഉപദേശകനായി തുടരും.

ഐപിഎല്ലില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിദേശ താരമാണ് കാലിസ്. 2011, 12, 13 വര്‍ഷങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച കാലിസ് പക്ഷേ ഈ വര്‍ഷം മങ്ങിയ ഫോമിലായിരുന്നു.

Top