ഐപിഎല്‍: ഓറഞ്ച് ക്യാപ്പ് ഡേവിഡ് വാര്‍ണര്‍ക്ക്; പര്‍പ്പിള്‍ ക്യാപ്പ് ഡ്വെയ്ന്‍ ബ്രാവോയ്ക്ക്

കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്നതിനുള്ള ഓറഞ്ച് ക്യാപ്പ് ഡേവിഡ് വാര്‍ണര്‍ക്ക്. സണ്‍റൈസേഴ്‌സ് നായകന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ 14 ഇന്നിംഗ്‌സുകളില്‍നിന്ന് 562 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏറ്റവുമധികം വിക്കറ്റെടുത്തതിനുള്ള പര്‍പ്പിള്‍ ക്യാപ്പ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കരീബിയന്‍ താരം ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ലഭിച്ചു. 16 മല്‍സരങ്ങളില്‍നിന്ന് 26 വിക്കറ്റാണ് ബ്രാവോ നേടിയത്. ഭാവി വാഗ്ദ്ധനമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ശ്രേയസ് അയ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. 14 ഇന്നിംഗ്‌സുകളില്‍നിന്ന് 439 റണ്‍സ് നേടിയാണ് അയ്യര്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയത് ആര്‍സിബി താരം ക്രിസ് ഗെയ്ല്‍ ആണ്. 38 സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌ക്കാരം ബ്രാവോയ്ക്കു ലഭിച്ചു. രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്ട്‌സനെ പുറത്താക്കാന്‍ ബൗണ്ടറിക്ക് അരികില്‍നിന്നെടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് ബ്രാവോയ്ക്കു പുരസ്‌ക്കാരം നേടിക്കൊടുത്തത്. മൂല്യമേറിയ കളിക്കാരനുള്ള പുരസ്‌ക്കാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രേ റസലിനാണ്. ഫെയര്‍ പ്ലേ അവാര്‍ഡ് ചെന്നൈ സൂപ്പര്‍കിങ്‌സിന് ലഭിച്ചു.

Top