ഐപിഎല്‍; ഇന്ന് രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നാല്‍പ്പതാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. തിങ്കളാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7:30 ന് ആണ് മല്‍സരം.

ഇരു ടീമുകളും അവരുടെ അവസാന മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഇന്നു കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ്. ഒന്‍പത് ഗെയിമുകളില്‍ എട്ടും തോറ്റതിനാല്‍ പ്ലേഓഫിലേക്കുള്ള സാധ്യത അവര്‍ക്ക് നഷ്ടമായി.

അതേസമയം, രാജസ്ഥാന്‍ അവരുടെ എട്ട് മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി ഏഴാം സ്ഥാനത്ത് പ്ലേഓഫ് യോഗ്യതയ്ക്കുള്ള മത്സരത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ ടീം തോറ്റതിനാല്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ഇക്കാര്യം നായകനായ സഞ്ജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Top