ഐപിഎല്‍: ആദ്യ ഫൈനലിസ്റ്റുകള്‍ ആരെന്ന് ഇന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ എട്ടിലെ ആദ്യ ഫൈനലിസ്റ്റുകള്‍ ആരെന്ന് ഇന്നറിയാം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുമെന്നുറപ്പ്.

തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കുമെങ്കിലും ആദ്യ അവസരത്തില്‍ തന്നെ ഫൈനലിലെത്താനാകും ഇരുകൂട്ടരും പരിശ്രമിക്കുക. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

Top