ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും

ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 16 കോടി രൂപ മുടക്കി ഡെല്‍ഹി ടീമിലെത്തിച്ച യുവ്‌രാജ് സിഗും ചെന്നൈ നിരയിലുള്ള ന്യൂസിലാന്റ് നായകന്‍ ബ്രണ്ടന്‍ മക്കലവുമാണ് ഇന്നത്തെ മ!ത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ദക്ഷിണാഫ്രിക്കന്‍ താരം ജെ പി ഡുമിനിക്ക് കീഴില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദ്യ മത്സമാണ് ഇന്നത്തേത്.

Top