ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചെന്നു സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്

കോട്ടയം: ഐജി ടി.ജെ. ജോസ് പരീക്ഷാ ക്രമക്കേട് നടത്തിയെന്ന് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. പ്രോ വിസി ഡോ. ഷീന ഷുക്കൂറിന് ഉപസമിതി റിപ്പോര്‍ട്ട് കൈമാറി. എംജി സര്‍വകലാശാലയുടെ പരീക്ഷ മാനുവല്‍ അനുസരിച്ച് ഐജിക്കെതിരേ കണ്‌ടെത്തിയിരിക്കുന്നത് രണ്ടു കുറ്റങ്ങളാണ്. കോപ്പിയടിക്കാനായി ബോധപൂര്‍വം കടലാസുകള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവന്നു. കോപ്പി പിടിച്ച ശേഷം ഇന്‍വിജിലേറ്റര്‍ക്ക് കടലാസു പേപ്പറുകള്‍ നല്‍കാന്‍ വിസമ്മതിച്ചു എന്നതാണ് കുറ്റങ്ങള്‍.

24 പേരില്‍ നിന്നാണ് ഉപസമിതി തെളിവെടുപ്പ് നടത്തിയിരുന്നത്. അതേസമയം, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് മൂന്നു വര്‍ഷം വരെ ടി.ജെ. ജോസിനെ വിലക്കിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യനും സിന്‍ഡിക്കേറ്റുമായി ചര്‍ച്ച ചെയ്തതിനു ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ഷീന ഷുക്കൂര്‍ അറിയിച്ചു.

Top