ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍

കൊച്ചി: വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍. നിലവിലുള്ള കരാര്‍ കഴിഞ്ഞ മാസം 31 ന് അവസാനിച്ചതായി ഇവര്‍ പറയുന്നു. അധികൃതര്‍ കരാര്‍ പുതുക്കി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്ന്.

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ നിന്ന് പാചക വാതകം കൊണ്ടു പോകുന്ന ലോറി ജീവനക്കാരുടെ സമരം തിങ്കളാഴ്ച രാത്രിയാണ് അവസാനിച്ചത്. ഇത് മൂലമുണ്ടായ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുന്നതിനു മുമ്പാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ടിലിങ് പ്ലാന്റിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്.

Top