ഐഒസി ഉദയംപേരൂര്‍ സമരം നാലാം ദിവസത്തിലേക്ക് ; ഇന്ന് വീണ്ടും ചര്‍ച്ച

കൊച്ചി: ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. കരാര്‍ തൊഴിലാളികളുമായി മാനേജ്‌മെന്റ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. മധ്യകേരളത്തില്‍ പാചകവാതക സിലിണ്ടറിന് കടുത്ത ക്ഷാമം നേരിടുകയാണ്.

തൊഴിലാളികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ജനുവരി 31ന് കാലാവധി തീര്‍ന്ന സേവന- വേതന കരാര്‍ പുതുക്കണമെന്നും ഇടക്കാലാശ്വാസമായി 10,000 രൂപ വീതം തൊഴിലാളികള്‍ക്കു നല്‍കണമെന്നുമുള്ള പ്രധാന ആവശ്യങ്ങളുന്നയിച്ചാണു സംയുക്ത സമര സമിതി പണിമുടക്ക് നടത്തുന്നത്.

Top