ഐഎസ് ഭീകരര്‍ കൊന്നൊടുക്കിയ 230 പേരുടെ മൃതദേഹം സിറിയയില്‍ കണ്ടെത്തി

ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊന്നുതള്ളിയ 230 പേരുടെ ശവശരീരം സിറിയയില്‍ കണ്‌ടെത്തി. ഇറാക്കിന്റെ സമീപപ്രദേശമായ ഡെയ്ര്‍ എസോര്‍ പ്രവശ്യയിലെ ഈ ശവപ്പറമ്പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് കണ്‌ടെത്തിയത്. ഇതോടെ ഡെയ്ര്‍ എസോര്‍ പ്രവശ്യയില്‍ സുന്നിഭീകരര്‍ കൊന്നൊടുക്കിയ ഷിയ വംശജരുടെ എണ്ണം 900ത്തിലധികമായി എന്ന് സിറിയന്‍ മനുഷ്യാവകാശ വകുപ്പ് അറിയിച്ചു.

Top