ഐഎസിനു നേരെ പ്രയോഗിച്ച റഷ്യന്‍ മിസൈല്‍ ഇറാനില്‍ പതിച്ചെന്ന് യുഎസ്

വാഷിംഗ്ടണ്‍: സിറിയയിലെ ഐഎസ് ഭീകരര്‍ക്കു നേരെ റഷ്യ തൊടുത്ത മിസൈലുകളില്‍ ഒന്ന് ഇറാനില്‍ പതിച്ചതായി റിപ്പോര്‍ട്ട്. യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മിസൈല്‍ ഇറാനില്‍ എവിടെയാണ് പതിച്ചതെന്നോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമല്ല. സംഭവത്തോട് ഇറാനും റഷ്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാസ്പിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകളില്‍നിന്നാണ് സിറിയയിലെ ഐഎസ് ലക്ഷ്യങ്ങളില്‍ റഷ്യ ദീര്‍ഘദൂര ക്രൂസ് മിസൈല്‍ ആക്രമണം നടത്തിയിരുന്നത്. കാസ്പിയനില്‍നിന്ന് ഇറാക്കിന്റെയും ഇറാന്റെയും മുകളിലൂടെ 1500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണു ക്രൂസ് മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിച്ചത്.

Top