ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ

ടെഹ്‌റാന്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ തലവനും കൊടുംഭീകരനുമായ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇറാന്‍ റേഡിയോയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓള്‍ ഇന്ത്യ റേഡിയോയും ഇറാന്‍ റേഡിയോയെ ഉദ്ധരിച്ച് ബാഗ്ദാദി കൊല്ലപ്പെട്ടതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഐഎസ് കേന്ദ്രങ്ങളൊ അമേരിക്കയടക്കം ഏതെങ്കിലും രാജ്യങ്ങളൊ ഇതു സംബന്ധിച്ചു യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.

കഴിഞ്ഞ മാസം അമേരിക്ക നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്കു ഗുരുതര പരിക്കുകളേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല. ബാഗ്ദാദിയുടെ തലയ്ക്ക് ഒരു കോടി ഡോളറാണു അമേരിക്ക വിലയിട്ടിരിക്കുന്നത്.

Top