ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന് 4344 കോടി രൂപയുടെ പിഴ

ബെംഗളൂരു: ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന് രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതി 672 മില്യണ്‍ ഡോളര്‍ (4344 കോടി രൂപ) പിഴ വിധിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് എസ് ബാന്‍ഡ് സ്‌പെക്ട്രം നല്‍കുന്നതിനുള്ള കരാര്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയ കേസിലാണിത്.

2ജി സ്‌പെക്ട്രം ക്രമക്കേട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാലുവര്‍ഷം മുന്‍പാണ് വിവാദ എസ് ബാന്‍ഡ് കരാര്‍ റദ്ദാക്കപ്പെട്ടത്.

ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓഡിയോ, വിഡിയോ, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനായിരുന്നു ദേവാസിന്റെ പദ്ധതി. ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച നടപടികളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് 2011ല്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി വിവാദ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

Top