ഐഎസ്‌ നിയന്ത്രണത്തില്‍ നിന്നും ഹസാക്കേ സിറിയന്‍ സേന തിരികെ പിടിച്ചു

ബെയ്‌റൂട്ട്: ഐഎസ് നിയന്ത്രണത്തിലായിരുന്ന ഹസാക്കേ പ്രദേശം സിറിയയില്‍ സര്‍ക്കാര്‍ സേന തിരികെ പിടിച്ചു. വടക്കു കിഴക്കന്‍ സിറിയയില്‍ സ്ഥിതി ചെയ്യുന്ന ഹസാക്കേ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സൈന്യം തിരികെ പിടിച്ചത്. ഹസാക്കേയുടെ തെക്കന്‍ ഭാഗത്തു നിന്നുമാണ് സൈന്യം ഐഎസ് തീവ്രവാദികളെ തുരത്തിയത്.

ഹസാക്കേ പട്ടണത്തിന്റെ ഭരണ നിയന്ത്രണം സര്‍ക്കാരും കുര്‍ദ് സേനയുമാണ് നടത്തുന്നത്. എന്നാല്‍ ഐഎസിന്റെ മുന്നേറ്റം തടയുവാന്‍ ആദ്യം ഇവര്‍ ഒന്നും തന്നെ ചെയ്തില്ല. 11 ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളാണ് ഐഎസ് മേഖലയില്‍ മേയ് 30-നു ശേഷം നടത്തിയത്. 71 സൈനികരും 48 ഐഎസ് ഭീകരരും ഇവിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.

Top