ഏസറിന്റെ കണ്‍വര്‍ട്ടബിള്‍ ലാപ്‌ടോപ്പ് അസ്പയര്‍ആര്‍ 13

ആറ് മോഡുകളില്‍ ഉപയോഗിക്കാവുന്ന കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപുമായി ഏസര്‍. അസ്പയര്‍ ആര്‍ 13 എന്ന ഇതിന് 83,999 രൂപയാണ് വില. ക്രോമ റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയാണ് വില്‍പന.

നോട്ട്ബുക്ക്, ഇസല്‍, സ്റ്റാന്‍ഡ്, പാഡ്, ടെന്റ്, ഡിസ്പ്‌ളേ മോഡുകളിലാണ് ഉപയോഗിക്കാന്‍ കഴിയുക. 2560ഃ1440 പിക്‌സല്‍ ക്വാഡ് എച്ച്.ഡി റസലൂഷന്‍, 1920ഃ1080 പിക്‌സല്‍ എച്ച്.ഡി എന്നങ്ങനെ രണ്ട് റസലൂഷനുകളില്‍ 13.3 ഇഞ്ച് ഐ.പി.എസ് ടച്ച് ഡിസ്‌പ്ലേലഭിക്കും. മൈക്രോസോഫ്റ്റ് സര്‍ഫസിലേ പോലെ ഏസര്‍ ആക്ടിവ് പെന്നും ഇതിനൊപ്പം നല്‍കുന്നു.

വിന്‍ഡോസ് 8.1 മോഡലില്‍ നാലാം തലമുറ ഇന്റല്‍ കോര്‍ ശ5 പ്രോസസര്‍, എട്ട് ജി.ബി റാം, 512 ജി.ബി ഇന്‍േറണല്‍ സ്‌റ്റോറേജ്, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയുണ്ട്. ഒരു ഇഞ്ചില്‍ താഴെ കനം, ഒന്നര കിലോ ഭാരം, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ഹോം തിയറ്റര്‍ ഓഡിയോ സാങ്കേതികത എന്നിവ കൂടുതല്‍ പ്രത്യേകതകളാണ്.

Top