ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; ട്രോഫി പങ്കിട്ട് ഇന്ത്യയും പാക്കിസ്ഥാനും

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്ലാസിക് ഫൈനലില്‍ നിരാശ. കനത്ത മഴയെത്തുടര്‍ന്ന് മത്സരം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മൂന്നാമത് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടവിജയമാണിത്.

റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളുള്‍പ്പെട്ട പൂളില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയത്. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. ഇത്രയും കളികളില്‍ നിന്നും 13 പോയിന്റ് നേടി പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മുന്നേറുകയായിരുന്നു. നേരത്തേ പ്രാഥമിക റൗണ്ടില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇന്ത്യ 3-1ന് പാക്കിസ്ഥാനെ തകര്‍ത്തുവിട്ടിരുന്നു.

Top