ഏഴ് മാസത്തിനിടിയില്‍ ആദ്യമായി ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പനയില്‍ ഇടിവ്

മുംബൈ: മലിനീകരണത്തോത് കുറച്ചുകാണിക്കാന്‍ കൃത്രിമം കാണിച്ച് വിവാദത്തിലായതിനെതുടര്‍ന്ന് ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പന ഇടിഞ്ഞു. ഏഴ് മാസത്തിനിടിയില്‍ ആദ്യമായാണ് ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില്‍ 21 ശതമാനമാണ് ഇടിവുണ്ടായത്.

സപ്തംബര്‍ മാസത്തില്‍ കമ്പനിക്ക് 3,230 കാറുകളാണ് രാജ്യത്ത് വിറ്റഴിക്കാനായത്. ഉത്സവ കാലത്തിന് മുന്നോടിയായി സപ്തംബറില്‍ വില്പയില്‍ വര്‍ധനവ് ഉണ്ടാകാറുള്ള സ്ഥാനത്താണിത്. അതേസമയം, ആഗസ്തില്‍ 4,191 കാറുകളും കമ്പനി വിറ്റു.

2014 സപ്തംബറിനെ അപേക്ഷിച്ച് മൊത്തം കാറുകളുടെ വില്പനയില്‍ 4.6 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്.

Top