ഏറ്റവും മൈലേജ് വാഗ്ദാനം ചെയ്ത് ബജാജ് പ്ലാറ്റിന ഇ.എസ് എത്തി

ബജാജിന്റെ പ്ലാറ്റിന ഇ.എസ് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ബൈക്ക് എന്ന അവകാശവാദവുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 96.6 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. എ.ആര്‍.എ.ഐ സര്‍ട്ടിഫിക്കറ്റുമുണ്ട്.

പ്ലാറ്റിന ഇ.എസ് ബൈക്കിന് 102 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. ബജാജിന്റെ ഡി.റ്റി.എസ്‌ഐ ടെക്‌നോളജിയുപയോഗിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം ഇലക്ട്രിക് സ്റ്റാര്‍ട്ടും.

പഴയ പ്ലാറ്റിനയെ ഓര്‍മിപ്പിക്കുന്ന ഡിസൈനാണെങ്കിലും മോഡിഫൈ ചെയ്ത ഹെഡ് ലാംപും, പുതിയ ഗ്രാഫിക്‌സും ബൈക്കിന് പുതിയ ലുക്ക് നല്‍കുന്നു. ഡല്‍ഹിയില്‍ ബൈക്കിന് 44, 507 രൂപയാണ് ഷോറൂം വില.

Top