ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുമായി മാരുതി സുസുക്കി ഡീസല്‍ സെലേറിയോ

മാരുതി സുസുക്കി ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി (എഎംടി) അവതരിപ്പിച്ച സെലേറിയോയുടെ ഡീസല്‍ പതിപ്പെത്തുന്നു. ജൂണ്‍ 3ന് സെലേറിയോ അവതരിപ്പിക്കുമെന്നാണ് സൂചന. മാരുതി സെലേറിയോ ഡിഡിഐഎസ് 125 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

27.62 കിലോമീറ്റര്‍ മൈലേജ് സെലേറിയോയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ഏറ്റവും ഇന്ധനക്ഷമതയുള്ള കാറെന്ന സ്ഥാനത്തേക്ക് സെലേറിയോ എത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

എന്നാല്‍ നിലവില്‍ എഎംടി സംവിധാനം ഡീസല്‍ പതിപ്പിലുണ്ടാവില്ലെന്നാണ് സൂചന. പിന്നീട് എഎംടി സംവിധാനം ഡീസല്‍ പതിപ്പിലും എത്തിയേക്കും. 793 സി സി 1.3 ലിറ്റര്‍ ഡിഡിഐഎസ് എഞ്ചിനാണ് ഈ വാഹനത്തില്‍.

3500 ആര്‍പിഎമ്മില്‍ പരമാവധി 47 ബി എച്ച് പി കരുത്താണ് ഈ ഡീസല്‍ എന്‍ജിന്. 2000 ആര്‍പിഎമ്മില്‍ പരമാവധി 125 എന്‍ എം ടോര്‍ക്കുമുണ്ട്.

Top