എസ്എന്‍ഡിപി – ബിജെപി കൂട്ടുകെട്ടുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ല: ജി സുധാകരന്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി- ബി.ജെ.പി കൂട്ടുകെട്ടുകൊണ്ട് സി.പി.എമ്മിന് ഒന്നും സംഭവിക്കില്ലെന്ന് ജി. സുധാകരന്‍ എം.എല്‍.എ. എസ്.എന്‍.ഡി.പി- ബി.ജെ.പി കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്നും കിട്ടുന്നതെല്ലാം വാങ്ങുമെന്നു പറയുന്നത് രാഷ്ട്രീയ അടിമത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഓരോ വ്യക്തിക്കും ഓരോ സവിശേഷതയുണ്ട്. പിണറായി വിജയന്റെ ശൈലി കേരളീയ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

Top