എസ്ബിടി വായ്പാ പലിശ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) വായ്പകളുടെ പലിശ നിരക്കില്‍ ഇളവു പ്രഖ്യാപിച്ചു. നിലവിലുള്ള ബേസ് റേറ്റില്‍നിന്ന് 0.1 ശതമാനം കുറച്ച് 10.15 ശതമാനത്തില്‍ ഇനി മുതല്‍ എസ്ബിടി വായ്പ നല്‍കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു കുറച്ചശേഷം ആദ്യമായി പലിശ കുറയ്ക്കുന്ന ബാങ്കാണ് എസ്ബിടി. നിലവിലുള്ളതും പുതുതായി നല്‍കുന്നതുമായ വായ്പകള്‍ക്ക് ഈ ഇളവു ബാധകമായിരിക്കും.

റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകളില്‍ 0.25 ശതമാനമാണ് കുറവു വരുത്തിയത്. ജനുവരിയില്‍ ഒരു തവണ കുറവു വരുത്തിയശേഷമാണ് കഴിഞ്ഞയാഴ്ച വീണ്ടും നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്.

Top