എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ മാറ്റം; വിജയശതമാനത്തിലടക്കം വ്യത്യാസം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഇന്നലെ പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ആശയക്കുഴപ്പം തുടരുന്നു.
പുതിയ പരീക്ഷാഫലത്തില്‍ വിജയ ശതമാനത്തിലടക്കം വ്യത്യാസമുണ്ട്.

ഇന്നലെ പ്രസിദ്ധീകരിച്ച ഫലം പലജില്ലകളിലും അപൂര്‍ണമായതിനാല്‍ അപാകതകള്‍ പരിഹരിക്കുന്നതിനായി 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നു വീണ്ടും വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. ഇവ പരിശോധിച്ചശേഷം പുറത്തുവന്ന ഫലത്തിലാണ് വലിയ രീതിയിലുള്ള വ്യത്യാസം പ്രതിഫലിച്ചത്.

കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ വിജയിച്ചത്. വിജയ ശതമാനം കൂടിയ സ്‌കൂളുകളുടെ എണ്ണം കൂടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചു എന്ന് മന്ത്രി ഇന്നലെ പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആണ്.

Top