എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം തിങ്കളാഴ്ച

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ് തിങ്കളാഴ്ച വൈകിട്ട് നാലിനു ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralapareekshabhavan.inല്‍ ഫലം ലഭ്യമാകും. മാര്‍ച്ച് 23 ന് പൂര്‍ത്തിയായ പത്താംക്ലാസ് പരീക്ഷയുടെ മൂല്യ നിര്‍ണയം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 10 വരെ നടത്തി ഏപ്രില്‍ 16 ന് ഫലം പ്രഖ്യാപിക്കുന്നതിനായിരുന്നു ആദ്യ തീരുമാനം.

മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നു ഡിപിഐയുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേരും. മെയ് ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജൂണില്‍ പ്ലസ് വണ്‍ പ്രവേശനം നടത്താനും വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നുണ്ട്.

എസ്എസ്എല്‍സി പരീക്ഷാഫലം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേനയും അറിയാം. ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്നും 155 300 എന്ന നമ്പറിലും, ബിഎസ്എന്‍എല്‍ മൊബൈലില്‍ നിന്നും 0471 – 155 300 എന്ന നമ്പറിലും, മറ്റ് നെറ്റ് വര്‍ക്കുകളല്‍ നിന്ന് – 0471 – 2335523, 2115054, 2115098 എന്നീ നമ്പരുകളിലും ഫലം ലഭ്യമാകും.

Top