എസ്എഫ് ഐക്കെതിരെ രൂക്ഷവിര്‍ശനവുമായി എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്

കൊച്ചി: എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എസ്എഫ് ഐക്കെതിരെ രൂക്ഷമായ വിര്‍ശനം.

എസ്എഫ്‌ഐ കാപാലികന്‍മാര്‍ ആയുധങ്ങളുപയോഗിച്ച് എഐഎസ്എഫിനെ ഇല്ലാതാക്കാന്‍ വ്യാമോഹിക്കുകയാണെന്നാണ് വിമര്‍ശനം.

തൃപ്പുണിത്തുറയില്‍ നടക്കുന്ന എഐഎസ്എഫിന്റെ 42 ആം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ് എഫ് ഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

കലാലയങ്ങളെ ആയുധപ്പുരകളാക്കുന്നത് ചില വിദ്യാര്‍ത്ഥി സംഘടനകളാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top