എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് വിജയ സാധ്യതയില്ലെന്ന് കെപിഎ മജീദ്

മലപ്പുറം: എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് വിജയ സാധ്യതയില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേരളത്തില്‍ മൂന്നാം മുന്നണി പ്രായോഗികമല്ല. എസ്എന്‍ഡിപിക്കും ബിജെപിക്കും യോജിച്ചു പോകാന്‍ കഴിയില്ലെന്നും മജീദ് പറഞ്ഞു.

ലീഗ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top