എസ്എന്‍ഡിപിയുടെ പാര്‍ട്ടി രൂപീകരണത്തെ സ്വാഗതം ചെയ്യുന്നവെന്ന് വി. മുരളീധരന്‍

v-muralidaran

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ പാര്‍ട്ടി രൂപീകരണത്തെ സ്വാഗതം ചെയ്യുന്നവെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. അവര്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

എസ്എന്‍ഡിപിയുടെ അണികളാണ് മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടി വിട്ടുപോകുന്നത്. എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും ഇരുമുന്നണികളും ചിറ്റമ്മനയമാണ് കാണിച്ചിരുന്നതെന്നും മുരളിധരന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

അതേ സമയം തനിക്കെതിരെ ബിജെപിയുടെ സംസ്ഥാന കമ്മറ്റിയില്‍ വിമശനം ഉയര്‍ന്നിരുന്നില്ലെന്നും മുരളിധരന്‍ വ്യക്തമാക്കി.

Top