എല്‍.ടി.ഇ ശ്രേണിയില്‍ പുതിയ മോഡലുകളുമായി ജിയോണി

എല്‍.ടി.ഇ ശ്രേണിയില്‍ ജിയോണി പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. വി സിക്‌സ് എല്‍ എല്‍.ടി.ഇ., പി ഫൈവ് എല്‍ എല്‍.ടി.ഇ എന്നിവയാണ് ഡിസംബര്‍ മദ്ധ്യത്തോടെ വിപണിയിലെത്തുന്ന ഫോണുകള്‍. ഇലൈഫ് എസ് 5.1, എസ് 5.5 എല്‍.ടി.ഇ എന്നീ എസ് ശ്രേണി മോഡലുകളും അടുത്ത ആഴ്ചയോടെ വിപണിയില്‍ എത്തും. അടുത്ത വര്‍ഷം മുതല്‍ ജിയോണി അവതരിപ്പിക്കുന്ന പതിനായിരം രൂപയ്ക്ക് മേല്‍ വിലയുള്ള ഫോണുകളെല്ലാം എല്‍.ടി.ഇ സംവിധാനം ഉള്ളവയായിരിക്കും.

പുതിയ മോഡലുകളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജിയോണി പറയുന്നു. ജിയോണി വി സിക്‌സ് എല്‍ എല്‍.ടി.ഇയ്ക്ക് 15,000 രൂപയാണ് വില. 6.99 മില്ലീമീറ്റര്‍ മാത്രമാണിതിന് കനം. ജിയോണി പി ഫൈവ് എല്‍ എല്‍.ടി.ഇക്ക് വില 10,000 രൂപ.

Top