എല്‍.കെ.ജി വിദ്യാര്‍ത്ഥിയുടെ പീഡനം: രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായത് നേരത്തെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൂന്നുപേരില്‍ രണ്ട് പേരെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ സ്‌കൂളിന്റെ ബസ് ക്ലീനര്‍ മുനീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

സ്‌കൂളിലെ തന്നെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഹോസ്റ്റലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Top