എല്‍നിനോ: പ്രത്യാഘാതാങ്ങളേക്കുറിച്ച് പഠിക്കാനൊരുങ്ങി ഐക്യരാഷ്ട്ര സഭ

ജനീവ: എല്‍നിനോ കാലാവസ്ഥയുടെ പ്രത്യാഘാതത്തെ നിരീക്ഷിക്കാനൊരുങ്ങുകയാണ് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി. വിവിധയിടങ്ങളിലെ ഭക്ഷ്യോത്പാദനത്തില്‍ എല്‍നിനോ കാര്യമായ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍നിനോയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ യു.എന്‍ തീരുമാനിച്ചത്.

യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജറിക് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധരാജ്യങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ എല്‍നിനോ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് യു.എന്‍ വിലയിരുത്തുന്നു.

Top