എല്‍ജി എല്‍80

എല്‍ജി എല്‍ സീരീസിലേക്ക് പുതിയൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. എല്‍ജി എല്‍80 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇപ്പോള്‍ ഇന്തോനീഷ്യയില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 13,100 രൂപ വില വരുന്ന എല്‍ജി എല്‍80യുടെ വരവ് കമ്പനി തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെയാണ് പ്രഖ്യാപിച്ചത്.

ആന്‍ഡ്രോയ്ഡ് 4.4കിറ്റ്കാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 480×800 പിക്‌സെലോട് കൂടിയ അഞ്ച് ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് എല്‍ജി എല്‍80യുടേത്. വണ്‍ ജിബിയുടെ റാം ഉള്ള ഫോണില്‍ എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ അഞ്ച് മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും വി.ജി.എ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. ത്രീജി, ബ്ലൂടൂത്ത് 4.0, എഫ്.എം റേഡിയോ, ജി.പി.എസ്, വൈഫൈ തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. 2540mAh ന്റെ ബാറ്ററിയാണ് എല്‍ജി എല്‍80യിലുള്ളത്.

Top